വെള്ളിയാഴ്ചകളിൽ അബുദാബിയിലെ മദീന സായദ്
ഷോപ്പിംഗ് സെന്‍ററും അതിനോടനുബന്ധിച്ച പുൽമൈതാനവും ജന നിബിഡമായിരിക്കും.
അതുവഴി കടന്നുപോകുന്നവർക്ക് മിഴിപ്പെടാതിരുന്നിട്ടുണ്ടാവില്ല ആ രംഗം. മിക്ക
വെള്ളിയാഴ്ചകളിലെയും എന്‍റെ സഞ്ചാര വീഥിയാണ് അതിന്‍റെ മുൻവശത്തുകൂടിയുള്ള നടപ്പാത.
നഗരത്തിൽ നിന്നും അകലെയുള്ള ലേബർ ക്യാമ്പുകളിൽ നിന്നും വരുന്ന തൊഴിലാളികൾ അവധിദിന വിശ്രമത്തിനായി ഒത്തുചേരുന്ന ഒരിടമാണത്. അസഹ്യമായ വേനൽച്ചൂടിന്‍റെ തീക്ഷ്ണതയിൽ നിർമ്മാണപ്രവർത്തനങ്ങളിലും നഗരശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരാണ് ഇതിൽ ഭൂരിഭാഗവും. പ്രവൃത്തിദിനങ്ങളിലെ കാഠിന്യമേറിയ ജോലിയുടെ ക്ഷീണത്തിനൊടുവില്‍ ലഭിക്കുന്ന അവധിദിനം അവർക്ക് മാനസികമായും ശാരീരികമായും തെല്ലൊന്നുമല്ല ആശ്വാസം നല്കുന്നത്. അതവരുടെ മുഖഭാവം ശ്രദ്ധിച്ചാൽ ഗ്രാഹ്യമാകും. ശീതീകരിച്ച മുറിയിലിരുന്ന് ജോലിചെയ്യുന്ന ഞാനടക്കമുള്ളവരുടെ അവധിദിനം, അവരുടെതുമായി തുലനം ചെയ്യുമ്പോൾ മനസ്സിലാകും അവർക്കത് എത്രത്തോളം മാനസികോല്ലാസം നൽകുന്നുണ്ടെന്ന്.
പൊതുവെ എല്ലാവരും പറയാറുണ്ട്, വെള്ളിയാഴ്ചയ മദിന സായദ് ഷോപ്പിംഗ് സെന്‍ററിലേക്ക് പോകാൻ കഴിയില്ല, അവിടെ ലേബർമാരെ കൊണ്ട് നിറഞ്ഞിരിക്കും, ശരിക്കും ഷോപ്പിംഗ് നടത്തുവാൻ കഴിയില്ല എന്നൊക്കെ. പക്ഷെ, കാഠിന്യമേറിയ അദ്ധ്വാനത്തിനും മാനസിക സമ്മർദ്ദങ്ങൾക്കുമൊടുവിൽ ലഭിക്കുന്ന ഒഴിവുദിനം ആസ്വദിക്കുവാനുള്ള അവരുടെ ഉത്സുകത, അതിൽകവിഞ്ഞ ഒന്നും തന്നെ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല.
ചിലർ ചുറ്റുമിരുന്ന് പരസ്പരം ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു ആനന്ദം കണ്ടെതുകയായിരിക്കും. മറ്റു ചിലരാകട്ടെ അവധിക്ക് നാട്ടിലേക്ക് പോകുന്നതിനു മുന്നോടിയായുള്ള ഷോപ്പിങ്ങിലായിരിക്കും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പിറന്ന നാടന്‍റെ ഗന്ധം ആസ്വദിക്കുവാൻ, ഉറ്റവരെയും ഉടയവരെയും ഒരുനോക്ക് കാണുവാന്‍ വേണ്ടിയുള്ള യാത്രയുടെ ആകാംക്ഷയും ആഹ്ലാദവുമെല്ലാം അവരുടെ മുഖഭാവത്തിൽ നിന്നും പ്രകടമാകും.
അങ്ങിനെയുള്ള ഒരു വെള്ളിയാഴ്ചയാണ് ഞാനയാളെ ശ്രദ്ധിച്ചത്. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ആരോടും ഇടപഴകാതെ ഏകനായി ഇരിക്കുന്നു. അയാളുടെ മുഖം കടുത്ത വിഷാദവും എകാകന്തതയും കൊണ്ട് മ്ലാനമായിരുന്നു. ഞാനയാളുടെയടുത്തെക്ക് നീങ്ങി. ഒന്ന് പരിചയപ്പെടാൻ ശ്രമിച്ചു. പക്ഷെ അയാൾ എന്നെ ശ്രദ്ധിച്ചില്ല. ഞാൻ വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെ അയാൾ എന്നോട് സംസാരിക്കുവാൻ തയ്യാറായി. ആദ്യം കുറച്ചുമാത്രം സംസാരിച്ച അയാൾ പിന്നീട് വാചാലനായി. മനസ്സിൽ കുന്നുകൂടിയ വേദനയുടെ ഭാണ്ഡം ഒന്നിറക്കിവെക്കുവാൻ അയാളുടെ മനസ്സ് വെമ്പുന്നതായി എനിക്ക് തോന്നി.
തൃശൂര്‍ സ്വദേശിയായ അയാള്‍ ഏഴ് വർഷമായി ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽ കടന്നെത്തിയിട്ട്. അതിനിടയിൽ ഇതുവരെയും നാട്ടിൽ പോയിട്ടില്ല. അമ്മയും സഹോദരിയും അയാളുമടങ്ങുന്ന ചെറിയ കുടുംബം. അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. നാട്ടിൽ വാർക്കപ്പണിയും മറ്റുമായി ജീവിച്ചു പോവുകയായിരുന്നു. പക്ഷെ തന്‍റെ വരുമാനം കൊണ്ട് സഹോദരിയുടെ വിവാഹം നടത്താൻ കഴിയില്ലെന്ന ബോധ്യം അയാളെ അലട്ടുവാൻ തുടങ്ങി. അങ്ങനെയാണ് ഒരു ഏജന്റ് വഴി വിസ തയ്യാറാക്കി അയാൾ അബുദാബിയിലെത്തുന്നത്. തന്റെ വീടും സ്ഥലവും പണയം വെച്ചാണ് അയാൾ വിസക്കുള്ള പണം കണ്ടെത്തിയത്. ഗൾഫിലേക്ക് പോവുകയല്ലേ, എത്രയും പെട്ടെന്ന് കടങ്ങളൊക്കെ വീട്ടിതീർക്കാം എന്ന ആശ്വാസമായിരുന്നു അയാൾക്ക്.
പക്ഷെ ഇവിടെ എത്തിച്ചേർന്ന അയാളെ വരവേറ്റത് പീഡാവാഹമായ അനുഭവങ്ങളായിരുന്നു. എജന്റ് അയാളെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. ഓഫിസ് ബോയ് ജോലി വാഗ്ദാനവുമായി എത്തിയ അയാൾക്ക് ലഭിച്ചത് കെട്ടിട നിർമ്മാണ കമ്പനിയിലെ ജോലിയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ തുച്ചമായ വേതനത്തിന് ജോലിചെയ്യേണ്ടിവന്നു അയാൾക്ക്. പലപ്രാവശ്യം തിരിച്ചുപോകുവാന്‍ ചിന്തിച്ചുവെങ്കിലും നാട്ടിലെ കടങ്ങളും പ്രാരാബ്ധങ്ങളും അയാളെ ഇവിടെ ബന്ധനസ്ഥനാക്കി. വീടിന്‍റെ കടം വീട്ടിക്കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകാമെന്ന പ്രതീക്ഷയിലായരിന്നു അയാൾ. എന്നാൽ അതിനിടയിൽ സഹോദരിയുടെ വിവാഹം ശരിയായിവന്നു. പിന്നെ അതിനുള്ള നെട്ടോട്ടത്തിലായിരുന്നു. സഹോദരിയുടെ വിവാഹം തരക്കേടില്ലാത്ത രീതിയിൽ തന്നെ കഴിപ്പിച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോൾ അതിന്റെ കടം വീട്ടാനുള്ള ശ്രമത്തിലാണ്.
വികാരധീനനായി അയാളെന്നോട് പറയുകയുണ്ടായി,
'എനിക്ക് 36 വയസ്സായി. ഏഴ് വർഷമായി ഞാനിവിടെയെത്തിച്ചേർന്നിട്ട്. ഇതുവരെയും നാട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ജോലി സംബന്ധമായ ബുദ്ധിമുട്ടുകളൊന്നുമല്ല എന്നെ അലട്ടുന്നത്. അമ്മ, സഹോദരി, ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ, ഇവയൊക്കെയാണ് എന്‍റെ നൊമ്പരങ്ങൾ, വേദനകൾ.. വിവാഹം, കുടുബജീവിതം, ഇതൊക്കെ ഇനിയെനിക്കുണ്ടാകുമോ?എന്നിലെ പ്രതീക്ഷകളൊക്കെ അസ്തമിക്കുന്നത് പോലെ..'
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ മിഴിനീർ കണങ്ങൾ അയാളുടെ കവിൾത്തടത്തിൽ ചാലുകൾ തീർക്കുകയായിർന്നു. അയാളുടെ സങ്കടങ്ങൾ ഇനിയും കേൾക്കുവാൻ ശേഷിയില്ലാതെ, ഞാനയാളോട് യാത്ര പറഞ്ഞു നടന്നകലുകയായിരുന്നു.
വർഷത്തിൽ ഒരിക്കലോ അതിൽ കൂടുതലോ തവണ നാട്ടിൽ പോയി, തിരിച്ചുവന്നയുടനെ പ്രവാസത്തെക്കുറിച്ചും ഗൃഹാതുരത്വത്തെ കുറിച്ചുമൊക്കെ പരിഭവിക്കുകയും വിലപിക്കുകയും ചെയ്യുന്ന ഞാനടക്കമുള്ളവരുടെ ജീവിതമല്ല യഥാർത്ഥ പ്രവാസം. വർഷങ്ങളോളം നാട്ടിൽ പോകാൻ കഴിയാതെ ശാരീരികവും മാനസികവും സാമ്പത്തികവുമായ വൈഷമ്യങ്ങളനുഭവിക്കുന്ന അനേകായിരംപേരുടെ ജീവിതം, അതാണ് യഥാർത്ഥ പ്രവാസം, അവരാണ് യഥാർത്ഥ പ്രവാസികൾ..

No comments:
Post a Comment