അന്ന് പെയ്ത പേമാരിയില്‍
വൈദ്യുതി നിലച്ചു,
ഫോണ്‍ നിലച്ചു,
നിലച്ചില്ല പക്ഷെ
ഉപ്പയുടെ സ്നേഹത്തുടിപ്പുകള്‍..
അലയടിച്ച ജനസാഗരത്തിന്റെ
സ്നേഹവായ്പില്‍
അമര്‍ന്നുപോയെന്‍ തേങ്ങലുകള്‍..
മീസാന്‍ കല്ല് പതിച്ചിട്ടുമടങ്ങാത്ത
സ്നേഹക്കടലിന്നോളങ്ങള്‍
ഇന്നും തീര്‍ക്കുന്നെന്‍ ഹൃത്തില്‍
ഉപ്പയുടെയനന്തമാം സ്നേഹത്തിന്‍ ചാലുകള്‍..
No comments:
Post a Comment